മകനു വേണ്ടി മലൈകയും അര്‍ബാസും വീണ്ടും ഒന്നിച്ചു; വൈറലായി വീഡിയോ

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്

Update: 2022-02-09 07:14 GMT
Editor : Jaisy Thomas | By : Web Bureau

മകനുവേണ്ടി വീണ്ടും ഒന്നിച്ച് ബോളിവുഡ് നടി മലൈക അറോറയും അര്‍ബാസ് ഖാനും. വിദേശത്ത് ഉന്നതപഠനത്തിനായി പോകുന്ന മകന്‍ അര്‍ഹാനെ യാത്രയാക്കുന്നതിനു വേണ്ടി എത്തിയതായിരുന്നു ഇരുവരും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്.

മുംബൈ വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് മലൈകയും അര്‍ബാസും കണ്ടുമുട്ടിയത്. മാതാപിതാക്കളോട് മകന്‍ യാത്ര ചോദിക്കുന്നതും ഇരുവരും മകനെ ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. ഇരുവരും പരസ്പരം സംസാരിക്കുന്നമുണ്ട്. താരകുടുംബത്തിന്‍റെ സംഗമം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മകനു വേണ്ടി മാതാപിതാക്കള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നത് നല്ലതാണെന്ന് വീഡിയോ കണ്ട ആരാധകര്‍ കുറിച്ചു.

Advertising
Advertising

ഏതാനും ആഴ്ചകൾക്ക് മുമ്പ് അർഹാൻ മുംബൈയിൽ വന്നിരുന്നു. മലൈകയുടെ ക്രിസ്മസ് പാർട്ടികളിലും പുതുവത്സര ആഘോഷങ്ങളിലും അര്‍ഹാന്‍ പങ്കെടുത്തിരുന്നു. മലൈകയുടെ സഹോദരിയും നടിയുമായിരുന്ന അമൃത അറോറയുടെ ജന്‍മദിന പാര്‍ട്ടിയിലും അര്‍ഹാന്‍ സന്നിഹിതനായിരുന്നു. മോഡലും നടിയും നര്‍ത്തകിയും വിജെയുമായ മലൈക 1998ലാണ് അര്‍ബാസിനെ വിവാഹം കഴിക്കുന്നത്. അര്‍ബാസ് ഖാനും നടനാണ്. 2017ലാണ് ഇരുവരും വിവാമോചിതരാകുന്നത്.

ഷാരൂഖ് ഖാന്‍റെ ഹിറ്റ് ചിത്രം ദില്‍സേയിലെ ചല്‍ ചയ്യാ ചയ്യാ എന്ന ഗാനരംഗത്തിലൂടെയാണ് മലൈക ബോളിവുഡില്‍ ശ്രദ്ധേയയാകുന്നത്. കാന്തെ,ഇഎംഐ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Bureau

contributor

Similar News