ലാലേട്ടനെ കാണണം; ബെംഗളൂരുവില്‍ റോഡില്‍ കിടന്ന് ആരാധകന്‍,വീഡിയോ

നഗരത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

Update: 2023-11-07 02:42 GMT

മോഹന്‍ലാല്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ജൂവലറി ഉദ്ഘാടനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന് ബെംഗളൂരുവില്‍ വന്‍ സ്വീകരണം. താരത്തെ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബെംഗളൂരു പൊലീസും പാടുപെട്ടു. നഗരത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Full View

ഇതിനിടയില്‍ ലാലിനെ കാണാന്‍ ശ്രമിക്കുന്ന ഒരു ആരാധകന്‍റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തുമാറ്റുകയായിരുന്നു. 'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ടായിരുന്നു ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വരവേറ്റത്. മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടായിരുന്നു ലാലിന്‍റെ പ്രസംഗം. പ്രസംഗത്തിന്‍റെ അവസാനം കന്നഡയില്‍ ആശംസ നേര്‍ന്നത് കയ്യടികളോടെയാണ് ബെംഗളൂരു സ്വീകരിച്ചത്.

Advertising
Advertising

Full View

അതേസമയം മോഹന്‍ലാലിന്‍റെതായി വമ്പന്‍ റിലീസുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബന്‍, ജീത്തും ജോസഫിന്‍റെ നേര്,റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍,ജോഷിയുടെ റമ്പാന്‍ എന്നിവയാണ് പുതിയ ലാല്‍ ചിത്രങ്ങള്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News