"എന്‍റെ മാലാഖ കുഞ്ഞിന് ഇന്ന് അഞ്ച് വയസ്സ്"; മറിയത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കി മമ്മൂട്ടി

നടന്‍ ഗ്രിഗറി ജേക്കബ്, നടി നസ്രിയ, സെലിബ്രൈറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി എന്നിവരും കുഞ്ഞു മറിയത്തിന് ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്

Update: 2022-05-05 17:03 GMT
Editor : ijas

കൊച്ചുമകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. മാലാഖയെന്ന് വിശേഷിപ്പിച്ച മമ്മൂട്ടി കൊച്ചുമകളോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. 'എന്‍റെ മാലാഖ കുഞ്ഞിന് ഇന്ന് അഞ്ച് വയസ് തികയുന്നു' എന്ന അടിക്കുറിപ്പോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം പുറത്തുവിട്ട് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലായി. കഴിഞ്ഞ വര്‍ഷവും മമ്മൂട്ടി മറിയത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Advertising
Advertising

നേരത്തെ മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിതാവ് ദുല്‍ഖര്‍ സല്‍മാന്‍ സമൂഹ മാധ്യമങ്ങളില്‍ മനോഹര കുറിപ്പ് പങ്കുവെച്ചിരുന്നു. "എന്‍റെ പാവക്കുഞ്ഞിന്‍റെ ജന്മദിനം", എന്ന് തുടങ്ങുന്ന ആശംസ കുറിപ്പില്‍ മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ദുല്‍ഖര്‍ പരാമര്‍ശിക്കുന്നുണ്ട്.

Full View

'എന്‍റെ പാവക്കുഞ്ഞിന്‍റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്‍റെ ദിവസം വന്നെത്തി, ഞങ്ങളുടെ രാജകുമാരിക്ക് സന്തോഷകരമായ ജന്മദിനം നേരുന്നു , നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു 'നെവര്‍ലാന്‍ഡ്' (സാങ്കല്‍പിക ദ്വീപ്)ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും 'കടല്‍ക്കൊള്ളക്കാരും' 'ലോസ്റ്റ് ബോയ്‌സു'മാകുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്,' ദുല്‍ഖര്‍ കുറിച്ചു. നടന്‍ ഗ്രിഗറി ജേക്കബ്, നടി നസ്രിയ, സെലിബ്രൈറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി എന്നിവരും കുഞ്ഞു മറിയത്തിന് ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Mammootty celebrates Mariyam's birthday

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News