എമ്പുരാനിൽ മമ്മൂട്ടിയും! എന്തും സംഭവിക്കാം, വേറെ ലെവൽ പടമെന്ന് ബൈജു സന്തോഷ്

ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ബൈജുവിന്റെ പ്രതികരണം

Update: 2023-02-25 15:27 GMT

എമ്പുരാനിൽ താനും അഭിനയിക്കുന്നുണ്ടെന്ന് നടൻ ബൈജു സന്തോഷ്. ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ബൈജുവിന്റെ വെളിപ്പെടുത്തൽ.

"എമ്പുരാനിൽ ഞാനുമുണ്ട്. നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. വേറെ ലെവൽ പടമാണെന്നാണ് പറഞ്ഞത്. ബാക്കി കഥയൊക്കെ പിന്നെ പറയാമെന്നും പ്രിഥ്വിരാജ് പറഞ്ഞു''- ബൈജു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സിനിമയിൽ ലാലേട്ടന്റെ കൂടെത്തന്നെയായിരിക്കുമല്ലേ എന്ന ചോദ്യത്തിന് ഈ സിനിമയിൽ മമ്മൂട്ടി ഇല്ലല്ലോ എന്നും പറയാൻ പറ്റില്ല ചിലപ്പോൾ ഗസ്റ്റ് അപ്പിയറൻസിലെങ്ങാനും വന്നാലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Advertising
Advertising

'മമ്മൂക്ക അതിനകത്ത് ഇല്ലല്ലോ.. ഇനി മമ്മൂക്ക ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല... മലയാള സിനിമയിൽ എന്തുവേണമെങ്കിലും സംഭവിക്കാം. ഇനി ഗസ്റ്റ് അപ്പിയറൻസിലെങ്ങാനും വന്നാലോ, ഒന്നും പറയാൻ പറ്റില്ല'-ബൈജു പറഞ്ഞു.

Full View

ലൂസിഫറിൽ മുരുകൻ എന്ന കഥാപാത്രമായാണ് ബൈജുവെത്തിയത്. 'ഒരു മര്യാദയൊക്കെ വേണ്ടെടേ' എന്ന ബൈജുവിന്‍റെ ഡയലോഗിന് വലിയ സ്വീകാര്യതാണ് ലഭിച്ചിരുന്നത്. എമ്പുരാൻ ചിത്രീകരണം ഓ​ഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുമാസത്തോളമായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷൻ ഹണ്ട് യാത്രകൾ. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ല്‍ ആയിരുന്നു റിലീസ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News