ഓറഞ്ച് ഡെനിം ജാക്കറ്റില്‍ വിഷു സ്പെഷ്യല്‍, സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി

'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് പുറത്തിറങ്ങിയതെന്നാണ് ആരാധകരുടെ പക്ഷം

Update: 2022-04-16 03:40 GMT
Editor : ijas

വിഷുദിനത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി. ഓറഞ്ച് നിറത്തില്‍ ഡെനിം ജാക്കറ്റ് അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ തീപ്പിടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവെച്ച ഫോട്ടോ മിനുറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. ആറ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ചിത്രത്തിന് ഇതുവരെ സ്നേഹം അറിയിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ചുറുചുറുക്കിനെയും ലുക്കിനെയും പ്രശംസിച്ച് നിരവധി ആരാധകരും ചിത്രത്തിന് താഴെ പ്രതികരണങ്ങള്‍ അറിയിച്ചു.

Advertising
Advertising

'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് പുറത്തിറങ്ങിയതെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ മമ്മൂട്ടിയുടെ തെലുഗു ചിത്രം ഏജന്‍റിലെ സ്റ്റിലാണെന്നാണ് മറ്റൊരു കൂട്ടരുടെ അവകാശവാദം. ഏപ്രില്‍ മൂന്നുമുതല്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് മമ്മൂട്ടിയുള്ളത്. ചാലക്കുടിയിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഭീഷ്മപര്‍വ്വമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Mammootty in stylish look wearing orange denim jacket

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News