കണ്ണൂർ സ്ക്വാഡിന് ശേഷം വീണ്ടും മമ്മൂട്ടി കമ്പനി; ടൈറ്റിൽ പ്രഖ്യാപനം നാളെ

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചത്.

Update: 2023-10-23 11:54 GMT

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപനം നാളെ നടക്കും. രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തെ സംബന്ധിച്ച് മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Full View  

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചത്. ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കാതൽ. ചിത്രം ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ കണ്ണൂർ സ്ക്വാഡ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഇതിനോകം 75 കോടിയിലധികം കലക്ഷൻ നേടി.  

Advertising
Advertising

കാതലിനു പുറമെ ഭ്രമയു​ഗം, ബസൂക്ക, യാത്ര 2 എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ. മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് 'യാത്ര 2'. 2019-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ 'യാത്ര'യുടെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി എത്തിയത്. ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബസൂക്ക. പൂർണമായും ബ്ലാക്ക് ആന്റ് വെെറ്റിൽ ചിത്രീകരിക്കുന്ന ഹൊറർ ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനം എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News