'പ്രേക്ഷകരെ വിട്ട് വരാൻ മനസില്ല'; ലിയോയ്ക്ക് മുന്നിലും ജോർജ് മാർട്ടിന്റെ വിളയാട്ടം

നാലാം വാരത്തിലേക്ക് കടക്കുന്ന 'കണ്ണൂർ സ്ക്വാഡ്' ന്റെ തിയേറ്റർ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Update: 2023-10-20 11:48 GMT

വിജയ് ചിത്രം ലിയോ സകല റെക്കോർഡുകളും ഭേദിച്ച് കുതിപ്പ് തുടരുമ്പോൾ ഒട്ടും തളരാതെ മുന്നേറുകയാണ് മമ്മൂട്ടിയുടെ 'കണ്ണൂർ സ്ക്വാഡ്'. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. "ഞങ്ങളെ സ്വീകരിച്ച പ്രേക്ഷകരെ വിട്ടിട്ട് വരാൻ ഞങ്ങൾക്ക് മനസ്സില്ല സാറേ" എന്നാണ് മമ്മൂട്ടി അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ പോസ്റ്ററിലെ വാചകം.  

130ൽ അധികം സ്ക്രീനുകളിലാണ് 'കണ്ണൂർ സ്ക്വാഡ്' നാലാം വാരത്തിൽ പ്രദർശിപ്പിക്കുക. തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ നേട്ടത്തിൽ ആശംസയറിയിച്ചും ആഘോഷമാക്കിയും ആരാധകരും സജീവമാണ്. ആരൊക്കെ വന്നാലും പോയാലും ജോർജ്ജ് മാർട്ടിനും ടീമും ഇവിടെ തന്നെ ഉണ്ടാകും,  തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഇനിയും ഉണ്ട്. ലിയോ വന്നപ്പോൾ എടുത്ത് കളയുമോ എന്നൊരു പേടിയുണ്ടായിരുന്നു..കളയരുത്..കണ്ടിട്ടില്ല, തുടങ്ങിയ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. 

Advertising
Advertising

Full View

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 75 കോടിയും പിന്നിട്ടാണ് കണ്ണൂർ സ്ക്വാഡിന്റെ മുന്നേറ്റം. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കുന്ന ഏഴാമത്തെ ചിത്രമായും കണ്ണൂർ സ്ക്വാഡ് മാറി. വരാനിരിക്കുന്നത് പൂജ അവധിയായതിനാൽ മികച്ച കലക്ഷൻ ചിത്രത്തിന് നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News