'എന്‍റെ ഓര്‍മകള്‍..'; തന്‍റെ പഴയകാല ചിത്രം പങ്കുവെച്ച് മമ്മൂട്ടി

സിനിമയിൽ നിന്നുള്ള തന്റെ ഭാ​ഗം സ്ക്രീൻ ​ഗ്രാബ് ചെയ്ത് കളർ ചെയ്ത് തന്ന കലാകാരന് നന്ദിയർപ്പിച്ചാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്.

Update: 2021-06-30 10:23 GMT
Editor : Suhail | By : Web Desk

കാലം ചെല്ലുംതോറും നിറംമങ്ങാത്ത സൗന്ദര്യവുമായി മലയാളികളെ അത്ഭുതപ്പെടുത്തിയ താരമാണ് മമ്മൂട്ടി. പ്രായം വെറും സംഖ്യമാത്രമാണെന്ന് മമ്മൂട്ടി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ, തന്റെ ആദ്യ സിനിമയിൽ നിന്നുള്ള ആരും കാണാത്ത ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

സിനിമയിൽ നിന്നുള്ള തന്റെ ഭാ​ഗം സ്ക്രീൻ ​ഗ്രാബ് ചെയ്ത് കളർ ചെയ്ത് തന്ന കലാകാരന് നന്ദിയർപ്പിച്ചാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. സത്യനും പ്രേംനസീറും ഒന്നിച്ച് അഭിനയിച്ച് കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്.

Advertising
Advertising

ബ്ലാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർ ചെയ്തെടുത്ത ചിത്രമാണിത്. ഈ രം​ഗം കണ്ടെത്തി നിറം ചേർത്തുതന്ന ആൾക്ക് വലിയ നന്ദി അറിയിക്കുന്നു. ചിത്രം ഒരുപാട് പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതാണെന്നും മമ്മൂട്ടി കുറിച്ചു.

സിനിമയിൽ സത്യൻ മാഷുമായി ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞു. ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ചിരുന്നതായും മമ്മൂട്ടി ഓർക്കുന്നു. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News