എത്രയും വേഗം ഈ പരിപാടി തീര്‍ക്കണം; ഹരിപ്പാടിലെ ബ്ലോക്ക് കണ്ട് മമ്മൂട്ടി, വീഡിയോ

നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്

Update: 2022-08-01 07:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹരിപ്പാട്: മെഗാതാരത്തെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയതു മൂലം റോഡ് ബ്ലോക്കായി. ഹരിപ്പാട് ഒരു വസ്ത്ര സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ ആരാധകരുടെ പ്രവാഹമായിരുന്നു. ഒടുവില്‍ റോഡ് ബ്ലോക്കായപ്പോള്‍ മമ്മൂട്ടി തന്നെ രംഗത്തെത്തി.

''നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'' എന്ന് പറഞ്ഞ് മമ്മൂട്ടി വാക്കുകൾ ചുരുക്കുക ആയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.


Full View


മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല. കാലങ്ങളായി ഇതേ രൂപത്തില്‍ നാം മമ്മൂക്കയെ കാണുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനെന്ന് എ.എം ആരിഫും പറഞ്ഞു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News