'ഒളിംപിക് മെഡല്‍ സ്വീകരിച്ചപ്പോള്‍ ഇങ്ങനെ കൈ വിറച്ചിട്ടില്ല' പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി

നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിംപ്യന്‍ ശ്രീജേഷിന്‍റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയത്

Update: 2021-08-12 08:32 GMT
Editor : Roshin | By : Web Desk

2020 ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിംപിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ് പറഞ്ഞു. നിര്‍മ്മാതാവ് ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പം ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.

നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിംപ്യന്‍ ശ്രീജേഷിന്‍റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയത്.

പിആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് പിആര്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറാണ് ശ്രീജേഷ്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News