ഗെയിം ത്രില്ലറുമായി മമ്മൂട്ടി; ബസൂക്ക ചിത്രീകരണം ആരംഭിച്ചു

ബസൂക്കയുടെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും

Update: 2023-05-10 13:52 GMT
Editor : ijas | By : Web Desk

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ച് ഓണ്‍ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നൽകി.  ബി.ഉണ്ണികൃഷ്ണൻ, ജിനു വി .എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

Advertising
Advertising

ഗെയിം ത്രില്ലർ ജേണറിൽപ്പെടുന്നതാണ് ചിത്രം. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ് ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.

ഛായാഗ്രഹണം - നിമേഷ് രവി. എഡിറ്റിംഗ്‌ -നിഷാദ് യൂസഫ്. കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യൂം - ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് - പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.

ബസൂക്കയുടെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഓ - വാഴൂർ ജോസ്. ഫോട്ടോ - ബിജിത്ത് ധർമ്മടം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയ്ക്കും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ് നിർമ്മാണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News