നടൻ ചിമ്പുവിന്‍റെ അച്ഛൻ സഞ്ചരിച്ച കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മുനുസ്വാമിയുടെ മുകളിലൂടെ രാജേന്ദറിന്‍റെ ഇന്നോവ കാർ കയറിയിറങ്ങുകയായിരുന്നു

Update: 2022-03-24 02:18 GMT

നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി. രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് യാചകന്‍ മരിച്ചു. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. 58കാരനായ മുനുസ്വാമിയാണ് മരിച്ചത്. സംഭവത്തില്‍ രാജേന്ദറിന്‍റെ ഡ്രൈവര്‍ ശെല്‍വത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ മുകളിലൂടെ രാജേന്ദറിന്‍റെ ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് അപകടം. സംഭവ സമയത്ത് രാജേന്ദറിന്‍റെ കുടുംബവും കാറിലുണ്ടായിരുന്നു. 

Advertising
Advertising

അപകടത്തിന് പിന്നാലെ കാറ് നിര്‍ത്തി രാജേന്ദര്‍ ആംബുലന്‍സ് വിളിച്ചെന്നും മുനുസ്വാമിയെ ഉടന്‍ തന്നെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് പറയുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. ശെല്‍വം രാജേന്ദറിന്‍റെ താത്കാലിക ഡ്രൈവറാണെന്നാണ് പൊലീസ് വിശദീകരണം. ഐ.പി.സി 304 വകുപ്പ് പ്രകാരമാണ് ശെല്‍വത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News