ഫാസിൽ സാർ ചതിച്ചു, നമ്മുടെ സീൻ കട്ട്‌ ചെയ്തു; ചിരി പടര്‍ത്തി മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് സീന്‍

ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Update: 2021-06-30 07:54 GMT
Editor : Jaisy Thomas | By : Web Desk

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിലെ ഹാസ്യരംഗങ്ങളും പാട്ടും നാഗവല്ലിയുടെ നൃത്തവും നകുലനും സണ്ണിയുമെല്ലാം ഇങ്ങനെ പല രൂപങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ കയറിയിറങ്ങുമ്പോള്‍ ഇത്തവണ ചിത്രമെത്തിയിരിക്കുന്നത് രണ്ട് മിമിക്രി കലാകാരന്‍മാരുടെ കൈകളിലേക്കാണ്. ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങള്‍ എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രജിത് കൈലാസവും ദീപു നാവായികുളവും ചേർന്ന് പുനരാവിഷ്കരിച്ച മണിച്ചിത്രത്താഴിലെ രം​ഗങ്ങളാണ് വീഡിയോയിലുള്ളത്. മാടമ്പള്ളിയിലെ പറമ്പിൽ പണിക്ക് വന്നവരായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. നകുലന് വിഷം കലർത്തിയ ചായ നൽകാനുള്ള ​ഗം​ഗയുടെ ശ്രമം നകുലൻ തടയുന്നതും, കുറ്റം ശ്രീദേവിയുടെ തലയിൽ ചാർത്തി മുറിയിൽ പൂട്ടിയി‌ടുന്നതുമാണ് വീഡിയോയിലെ പ്രധാന രം​ഗങ്ങൾ. ഗംഗയുടെ അസുഖമൊക്കെ മാറി നകുലനും സണ്ണിയുമൊക്കെ കാറില്‍ മടങ്ങുമ്പോള്‍ ഇരുവരും സന്തോഷത്തോടെ കൈ വീശുന്നതെല്ലാം വീഡിയോയിലുണ്ട്. വളരെ രസകരമായിട്ടാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. "ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Full View

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News