അറബി പറഞ്ഞ് മഞ്ജു വാര്യര്‍; ആയിഷയുടെ അറബി ട്രെയിലർ പുറത്തിറങ്ങി

ചിത്രത്തിനായി മഞ്ജു വാര്യർ അറബി ഭാഷ പഠിക്കുകയായിരുന്നു

Update: 2023-01-17 13:14 GMT
Editor : ijas | By : Web Desk
Advertising

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇന്തോ-അറബിക് ചിത്രമായ 'ആയിഷയുടെ' അറബി ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ആമീർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന സിനിമയാണ് 'ആയിഷ'. പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് കൊട്ടാരത്തിലാണ് ആയിഷ ചിത്രീകരിച്ചിരുന്നത്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുഗ്, കന്നട എന്നിങ്ങനെ ഏഴ് ഭാഷകളില്‍ ആയിഷ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിനായി മഞ്ജു വാര്യർ അറബി ഭാഷ പഠിക്കുകയായിരുന്നു. ജനുവരി 20 ന് ചിത്രം തിയറ്ററുകളിലെത്തും.

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും 'ആയിഷ'. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുഗ്-ഹിന്ദി ചിത്രമായ ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ആയിഷ'.

Full View

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സകരിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സകരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ. ബി.കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി, കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍-രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി.എം.കെ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News