ടൈഗര്‍ നാഗേശ്വര റാവു; രവി തേജയും വംശിയും ഒന്നിക്കുന്നു

അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു

Update: 2023-05-17 07:37 GMT
Editor : Jaisy Thomas | By : Web Desk

രവി തേജ

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങി തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്‌ടിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു.

അതേസമയം ടൈഗറിന്‍റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 24ന് പ്രേക്ഷകരെ ത്രസിപ്പിക്കാനായി ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വന്നെത്തും എന്നാണ് ചിത്രത്തിന്‍റെ പിന്നണിയിലുള്ളവര്‍ അറിയിക്കുന്നത്. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് സൂപ്പര്‍സ്റ്റാറുകളാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടുന്നത്.

Advertising
Advertising

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ കഥയാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജയെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍:നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News