കൊച്ചിക്ക് പാട്ടിന്‍റെ വിരുന്നൊരുക്കി മീഡിയവണ്‍; മ്യൂസിക് ദർബാര്‍ ഇന്ന്

വൈകിട്ട് 6.30ന് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗായകൻ കെ. എസ് ഹരിശങ്കറിന്‍റെ പ്രഗതി ബാൻഡ് സംഗീത നിശ ഒരുക്കും

Update: 2023-03-04 01:58 GMT

മീഡിയവണ്‍ മ്യൂസിക് ദര്‍ബാര്‍

കൊച്ചി: മീഡിയവണ്‍ പത്താം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത നിശ 'മ്യൂസിക് ദർബാറി'ഇന്ന് കൊച്ചിയിൽ നടക്കും.വൈകിട്ട് 6.30ന് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗായകൻ കെ. എസ് ഹരിശങ്കറിന്‍റെ പ്രഗതി ബാൻഡ് സംഗീത നിശ ഒരുക്കും. കാണികൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

നേര് പറഞ്ഞ് പത്ത് വർഷത്തിലേക്ക് മീഡിയവണ്‍  കടക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ നിർവഹിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ മുഖ്യാതിഥിയാകും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള കാണികളുടെ പ്രവേശനം സൗജന്യമായിരിക്കും. മൂവായിരം ആളുകൾക്ക് പ്രവേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News