സ്നേഹത്തിന്‍റെയും നിസ്വാർഥതയുടെയും ആൾരൂപമായ രാധ; ജോലിക്കാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീര ജാസ്മിന്‍

ഇപ്പോഴിതാ തന്‍റെ സഹായിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മീര

Update: 2022-06-29 03:13 GMT
Editor : Jaisy Thomas | By : Web Desk

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് മീര ജാസ്മിന്‍. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മീര ഒരിടവേളക്ക് ശേഷം തിരിച്ചുവന്ന ചിത്രമാണ് മകള്‍. ജയറാം, ദേവിക, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ തന്‍റെ സഹായിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മീര.

നടിയുടെ സഹായിയാണ് രാധ. വര്‍ഷങ്ങളായി മീരക്കൊപ്പമുണ്ട് ഇവര്‍. 'എന്‍റെ ലഞ്ച് ഡേറ്റുകൾ നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്‍റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ' – എന്ന കുറിപ്പിനൊപ്പമാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Advertising
Advertising

ലോഹിതദാസിന്‍റെ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് 2001ല്‍ മീരയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. കന്നഡ,തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പടവെട്ടാണ് ഏറ്റവും പുതിയ ചിത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News