അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്; 'ആറാട്ട്' ആരാധകന്‍റെ മുന്നില്‍പ്പെട്ട അര്‍ജുന്‍ അശോകന്‍!

അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്‍റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്.

Update: 2022-02-26 05:32 GMT

'ലാലേട്ടന്‍ ആറാടുകയാണ്' ഒറ്റ ഡയലോഗു കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ആറാട്ട് കണ്ടതിനു ശേഷമായിരുന്നു സന്തോഷിന്‍റെ മാസ് പ്രതികരണം. ആദ്യം ആളാരാണെന്ന് മനസിലായില്ലെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനാണ് സന്തോഷ് വര്‍ക്കി. ആറാട്ടിനെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ സന്തോഷ് അതിനെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍റെ തിയറ്റര്‍ റെസ്പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്.

Advertising
Advertising

അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്‍റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ ആദ്യപ്രദർശനം കാണാൻ സന്തോഷ് വർക്കിയും എത്തിയിരുന്നു. ചിത്രം കണ്ടതിനു ശേഷം യുട്യൂബ് ചാനലുകളോട് അർജുൻ അശോകൻ സംസാരിച്ചു. ആ സമയത്ത് സന്തോഷ് വർക്കിയും അടുത്തുണ്ടായിരുന്നു. അർജുൻ സംസാരിച്ചു കഴിഞ്ഞപ്പോൾ അർജുനെ ചേർത്തുനിർത്തി സന്തോഷ് വർക്കി പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്.

'യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്.' – അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത് ഇങ്ങനെ. 'എന്‍റെ മോനേ…' എന്നായിരുന്നു അർജുൻ അശോകന്‍റെ മറുപടി. തുടർന്ന്, 'സന്തോഷം, ആറാടുകയാണ്' എന്ന് പറഞ്ഞുകൊണ്ട് അർജുൻ തിരിഞ്ഞു നടക്കുകയും ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, മാമുക്കോയ എന്നിവരാണ് മെമ്പര്‍ രമേശനിലെ മറ്റു അഭിനേതാക്കള്‍.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News