മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അവൻ വരുന്നൂ.. മേപ്പടിയാൻ റിലീസ് തീയതി നാളെ

Update: 2021-12-03 14:57 GMT

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'മേപ്പടിയാൻ' റിലീസ് തീയതി നാളെ മോഹൻലാൽ പ്രഖ്യാപിക്കും. ഫേസ്‌ബുക്കിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

"മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ നായകനാകുന്ന ചിത്രം മേപ്പടിയാൻ വേൾഡ് വൈഡ് തിയേറ്റർ റിലീസായി നിങ്ങളിലേക്കെത്തുന്നു. അനിവാര്യമായ ഒരു ഇടവേള തന്നെയായിരുന്നു ഇത് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, നിങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു." - അദ്ദേഹം കുറിച്ചു.

Advertising
Advertising

ഫേസ്‍ബുക് കുറിപ്പിന്റെ പൂർണ രൂപം:

മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ നായകനാകുന്ന ചിത്രം മേപ്പടിയാൻ വേൾഡ് വൈഡ് തിയേറ്റർ റിലീസായി നിങ്ങളിലേക്കെത്തുന്നു. അനിവാര്യമായ ഒരു ഇടവേള തന്നെയായിരുന്നു ഇത് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, നിങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്റെ ഈ കാത്തിരിപ്പ് വിജയിച്ചു എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. ഇനി, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരായ നിങ്ങളാണ് വിലയിരുത്തേണ്ടത്. ഈ ചിത്രം എന്റെ ആദ്യ നിർമ്മാണ സംരംഭമായി എന്നതും ഇതിൻറെ മധുരം ഇരട്ടിയാകുന്നു. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മേപ്പടിയാൻ എന്ന ഞങ്ങളുടെ കൊച്ചു കുടുംബ ചിത്രത്തിന്റെ റിലീസിംഗ് തീയതി നാളെ രാവിലെ 9 മണിക്ക് പ്രിയപ്പെട്ട ലാലേട്ടൻ ഭരത് മോഹൻലാൽ പ്രഖ്യാപിക്കുന്നു. ഇതിനോടൊപ്പം ഞാൻ പാടിയ മേപ്പടിയാൻ എന്ന ചിത്രത്തിലെ ഒരു അയ്യപ്പ ഭക്തി ഗാനവും നിങ്ങൾക്കായി സമർപ്പിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് .. ഉണ്ണിമുകുന്ദൻ.


Full View

Summary : Meppadiyan Release Date Announcement

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News