കറുപ്പിനഴക്; മെറ്റ് ഗാലയിൽ കിം കർദാഷിയാൻ ഒറ്റയ്ക്കല്ല, ശരീരം മുഴുവൻ മറച്ച് റിഹാനയും

സെലിബ്രിറ്റികള്‍ അണിയുന്ന വസ്ത്രങ്ങളിലെ വ്യത്യസ്തതയാണ് മെറ്റ് ഗാലയെ വേറിട്ടു നിർത്തുന്നത്

Update: 2021-09-14 15:12 GMT
Editor : abs | By : abs

ന്യൂയോർക്ക്: ഫാഷന്റെ അന്തിമവാക്കാണ് ന്യൂയോർക്ക് സിറ്റിയിലെ ദ മെറ്റ് ഗാല വേദി. ചടങ്ങിനെത്തുന്ന സെലിബ്രിറ്റികൾ ധരിക്കുന്ന ഉടയാടകൾ ഫാഷൻ ലോകത്തെ ട്രന്റും ഹോട്ട് സെയിലുമാകുന്നത് പതിവാണ്. വസ്ത്രങ്ങളിലെ വ്യത്യസ്തതയാണ് മെറ്റ് ഗാലയെ വേറിട്ടു നിർത്തുന്നത്.

ശരീരം മുഴുവൻ മറയുന്ന കറുത്ത വസ്ത്രങ്ങളിഞ്ഞെത്തിയ കിം കർദാഷിയാനാണ് ഇത്തവണ ഗാല കീഴടക്കിയത്. മുഖം കൂടി മറച്ചാണ് താരം ഗാല വേദിയായ മെട്രോ പൊളിറ്റൻ മ്യൂസിയം ഓഫ് ആർട്‌സിലെത്തിയത്. റെഡ് കാർപറ്റിന്റെ കാഴ്ചയെ തന്നെ കർദാഷിയാൻ മാറ്റിയെഴുതി എന്നാണ് ഫാഷൻ മാഗസിനായ വോഗ് എഴുതിയത്. 

Advertising
Advertising

പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷൻ ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഡെമ്ന വാസാലിയ ആണ് കിമ്മിനു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തു നൽകിയത്. ബോഡി സ്യൂട്ടിനൊപ്പം കറുത്ത ടീഷർട്ടും ധരിച്ച കിം പോണി ടെയ്ൽ ഹെയർ സ്‌റ്റൈലും കറുത്ത ഹീൽസും പരീക്ഷിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഇത്തരമൊരു വേഷം എന്നതിനെക്കുറിച്ച് കിം പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി വ്യാഖ്യാനങ്ങൾ ഉയരുന്നുണ്ട്. കിം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. 


കർദാഷിയാൻ മാത്രമല്ല, യുഎസ് പോപ് ഗായിക റിഹാനയും എത്തിയത് കറുത്ത വസ്ത്രമണിഞ്ഞാണ്. നെക്ലേസും ഹെഡ് ഗൗണും ഉൾപ്പെടെ കോട്ടുപോലുള്ള വസ്ത്രം ധരിച്ചാണ് റിഹാന റെഡ് കാർപ്പറ്റിലെത്തിയത്.

യുഎസ് ഗായികയും നടിയുമായ ഒലിവിയ റോഡിഗ്രോ, ഓസീസ് ഗായകൻ ട്രോയെ സിവാൻ, യുഎസ് നടി ഷാരോൺ സ്‌റ്റോൺ, ഇംഗ്ലീഷ് നടി മൈസി വില്യംസ്, യുഎസ് നടി എറിക ബാദു, ജസ്റ്റിൻ ബീബർ, കൈയ ഗെർബർ എന്നിവരും കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തി.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News