'അഞ്ചാം പാതിര'ക്ക് ശേഷം മിഥുന്‍; 'അർദ്ധരാത്രിയിലെ കുട' ചിത്രീകരണം പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്

Update: 2022-10-03 16:18 GMT
Editor : ijas

'അഞ്ചാം പാതിര' എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'അർദ്ധരാത്രിയിലെ കുട'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫീൽ ഗുഡ് ഹ്യൂമർ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് നിര്‍മിക്കുന്നത്. ആട് ഒന്നും രണ്ടും ഭാഗങ്ങൾ ഫ്രൈഡേക്കു വേണ്ടി മിഥുൻ ഒരുക്കിയത് വൻ വിജയങ്ങൾ നേടിയിരുന്നു. വയനാട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് 'അർദ്ധരാത്രിയിലെ കുട'യുടെ ചിത്രീകരണം നടന്നത്.

അജു വർഗീസ്, ഇന്ദ്രൻസ്, വിജയ് ബാബു, സൈജു കുറുപ്പ്, അനാർക്കലി മരയ്ക്കാർ, ഭീമൻ രഘു, നെൽസൺ, ബിജുക്കുട്ടൻ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്‍മാന്‍ ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കും. ഛായാഗ്രഹണം-മൈക്കിൾ.സി.ജെ. എഡിറ്റിംഗ്-രാകേഷ് സി. കലാസംവിധാനം-ശ്രീനു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News