പൊലീസ് വേഷത്തിൽ മോഹൻലാൽ; എൽ 365 വരുന്നു, സംവിധാനം ഓസ്റ്റിൻ ഡാൻ

ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് L365 അണിയറയിൽ ഒരുങ്ങുന്നത്

Update: 2025-07-08 17:12 GMT

കൊച്ചി: വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിൽ എത്തുന്നു. മോഹന്‍ലാല്‍-ആഷിഖ് ഉസ്മാൻ ചിത്രം L365 ഈ വർഷം ചിത്രീകരണം ആരംഭിക്കും. 

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം ആണ് L365 . തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉം ആയിരുന്ന ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി ,ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്. ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് L365 അണിയറയിൽ ഒരുങ്ങുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News