മാസ് എന്‍ട്രി ജനീവയില്‍ നിന്നും... മോഹൻലാൽ – ഷാജി കൈലാസ് ചിത്രം എലോൺ ടീസറെത്തി

‘യഥാർഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്’

Update: 2022-10-21 05:34 GMT

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ സിനിമയുടെ ടീസർ പുറത്തിറങ്ങി. സിനിമയുടെ പേരു പോലെ തന്നെ ടീസറില്‍ മോഹന്‍ലാലിനെ മാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. കാളിദാസ് എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

പൃഥ്വിരാജും സിദ്ദിഖുമാണ് ടീസറില്‍ ശബ്ദസാന്നിധ്യമായി എത്തിയത്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 'യഥാർഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്' എന്നെഴുതി കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്.

Advertising
Advertising

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് രാജേഷ് ജയറാം ആണ്. സംഗീതം- ജേക്സ് ബിജോയ്. ഛായാഗ്രഹണം- അഭിനന്ദൻ രാമാനുജം. എ‍ഡിറ്റിങ്- ഡ‍ോൺമാക്സ്.

12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. 2009ൽ റെഡ് ചില്ലീസ് എന്ന സിനിമയാണ് ഇരുവരും ഒന്നിച്ചു ചെയ്തത്. ആശീര്‍വാദ് സിനിമാസിന്‍റെ 30ആം ചിത്രമാണിത്. ഷാജി കൈലാസ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ നരസിംഹമായിരുന്നു ആശീര്‍വാദിന്‍റെ ആദ്യ ചിത്രം.  

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News