'എനിക്കെന്റെ പിള്ളേരുണ്ടെടാ', 'ആ സ്‌നേഹം കിട്ടുക മഹാഭാഗ്യം'- ഫാൻസിന്റെ സ്വന്തം ബിഗ് 'എം'എസ്

'ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ കുറിച്ചൊരു വാചകം ഉണ്ട്. എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ,' ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികാഘോഷ വേദിയിൽ ഇതായിരുന്നു മോഹൻലാൽ പറഞ്ഞത്

Update: 2023-12-19 12:17 GMT
Editor : abs | By : Web Desk

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. പതിറ്റാണ്ടുകളായി ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളുമായി ഇരുവരും ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരു താരങ്ങളുടെയും ആരാധകർ ആരോഗ്യകരമായ ഫാൻ ഫൈറ്റുമായി സ്‌ക്രീനിന് പുറത്തുണ്ട്. ഫാൻസിനെ പരിഗണിക്കുന്നതിൽ ഇരുവരും വലിയ ശ്രദ്ധ നൽകാറുമുണ്ട്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികത്തിൽ താരം പങ്കെടുത്ത് സംസാരിച്ചത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ,' എന്നാണ് മോഹൻലാൽ പറഞ്ഞത്. 

Full View

'ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ കുറിച്ചൊരു വാചകം ഉണ്ട്. എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ,' ഇതായിരുന്നു ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികാഘോഷ വേദിയിൽ മോഹൻലാൽ പറഞ്ഞത്. മിനിറ്റുകൾക്കകം തന്നെ സമൂഹമധ്യമങ്ങളിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ ഫാൻസ് ഇത് ആഘോഷമാക്കുകയും ചെയ്തു. ഏത് താരമാണ് ഇങ്ങനെ ഫാൻസിനെ പരിഗണിക്കുന്നത് എന്ന ചോദ്യങ്ങളുയർത്തിയായിരുന്നു സോഷ്യൽമീഡിയയില്‍ ഫാൻ ഫൈറ്റ് തുടങ്ങിയത്. എന്നാൽ ഇതിന് മറുപടിയുമായി മമ്മൂട്ടി ഫാൻസും രംഗത്തെത്തി.

Advertising
Advertising

2020ൽ പുറത്തിറങ്ങിയ 'ഭീഷ്മ പർവ്വം' എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷനിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഫാൻസ് ഉയർത്തിക്കാണിച്ചത്. 'സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊരു ഉപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെയുള്ള അവരുടെ സ്‌നേഹം കിട്ടുക എന്നത് മഹാഭാഗ്യം ആണ്,' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ജീത്തുജോസഫിനോടപ്പം മോഹൻലാൽ വീണ്ടും ഒരുമിക്കുന്ന നേര് ആണ് മോഹൻലാലിന്റേതായി ഇനി തിയറ്ററിലെത്താനുള്ളത്. കോർട്ട് റൂം ഡ്രാമ ജോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News