കുമാരി ഒടിടിയിലെത്തി; മോണ്‍സ്റ്റര്‍ നവംബര്‍ 25 മുതല്‍

പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ സിനിമയാണ് കുമാരി

Update: 2022-11-18 08:13 GMT

ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമാരി ഒടിടിയിലെത്തി. വ്യാഴാഴ്ചയാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഷൈന്‍ ടോം ചാക്കോ,സ്വാസിക എന്നിവരാണ് മറ്റു താരങ്ങള്‍.

പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ സിനിമയാണ് കുമാരി. മിത്തോളജിക്കല്‍ ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ്, പ്രൊഡക്ഷന്‍സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത്.

Advertising
Advertising


Full View


ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, പ്രൊമോഷൻ കൺസൽട്ടന്‍റ് വിപിൻ കുമാർ, ഡിസൈൻ ഓൾഡ് മംഗ്‌സ്.


Full View


പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച മോണ്‍സ്റ്റര്‍ നവംബര്‍ 25 മുതല്‍ പ്രേക്ഷകര്‍ക്ക് ഒടിടിയിലൂടെ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍റണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News