ഞാന്‍ മരിച്ചുപോകുമെന്നാണ് എല്ലാവരും പറഞ്ഞത്; ജീവിതത്തിലേക്ക് തിരിച്ചുവന്നത് മമ്മൂക്ക കാരണം: തുറന്നുപറഞ്ഞ് മോളി കണ്ണമാലി

എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്.

Update: 2022-10-22 05:14 GMT

ചെറിയ വേഷങ്ങളിലാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മോളി കണ്ണമാലി. ഇപ്പോള്‍ 'ടുമാറോ' എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് ചേക്കാറാനൊരുങ്ങുകയാണ് മോളി. ജോയ് കെ. മാത്യുവാണ് സിനിമയുടെ രചനയും സംവിധാനവും. ഇപ്പോള്‍ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നടന്‍ മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ബിഹൈന്‍ഡ്‍വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍.

"എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്‍റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്‍റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്‍റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്."- മോളി കണ്ണമാലി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News