സൂര്യ, മണിരത്നം, മനീഷ കൊയ്‍രാള; ഖദീജ റഹ്‍മാന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് താരങ്ങള്‍, ചിത്രങ്ങള്‍

ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാനും സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദും തമ്മിലുള്ള വിവാഹം

Update: 2022-06-15 07:44 GMT
Editor : ijas

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് താരങ്ങള്‍. ചലച്ചിത്ര താരങ്ങളായ സൂര്യ, മനീഷ കൊയ്‍രാള, സുഹാസിനി , സംവിധായകരായ മണിരത്നം, ശേഖര്‍ കപ്പൂര്‍, ആനന്ദ് എല്‍ റായ്, ഗായകരായ ഉദിത് നാരായണന്‍, ഷാഷാ തിരുപ്പതി, ജോനിത ഗാന്ധി, അര്‍മാന്‍ മാലിക്ക്, അബ്ദു റസാഖ് എന്നിവര്‍ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാനും സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദും തമ്മിലുള്ള വിവാഹം. ജൂണ്‍ പത്തിന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹ സല്‍ക്കാരം. വിവാഹ സല്‍ക്കാര ചടങ്ങിലെ ചിത്രങ്ങള്‍ ഖദീജ റഹ്‍മാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. വരന്‍ റിയാസുമൊന്നിച്ചുള്ള മനോഹര ചിത്രങ്ങളാണ് ഖദീജ പങ്കുവെച്ചത്.

Advertising
Advertising

 

സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത മനീഷ കൊയ്‍രാളയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഖദീജ, റഹീമ, എ.ആര്‍ അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍-സൈറാബാനു ദമ്പതികള്‍ക്കുള്ളത്. ഖദീജ നിരവധി തമിഴ് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരനിലൂടെയാണ് ഖജീദയുടെ ആലാപന അരങ്ങേറ്റം. പുതിയ മനിത എന്ന ഗാനമാണ് എന്തിരനില്‍ ഖദീജ ആലപിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News