ദാസനും വിജയനുമായി അജുവും ധ്യാനും; ഖാലി പേഴ്‌സ് ബില്യണേഴ്‌സ് നാളെ തീയറ്ററുകളിൽ

തൻവി റാമാണ് ചിത്രത്തിലെ നായിക

Update: 2023-03-09 09:28 GMT
Editor : afsal137 | By : Web Desk
Advertising

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഖാലി പേഴ്‌സ് ബില്യണേഴ്‌സ്. ചിത്രം നാളെ പ്രദർശനത്തിനെത്തും.

ചെറുപ്പം മുതൽ ദാസനും വിജയനും എന്നറിയപ്പെടുന്ന ബിബിൻ ദാസിന്റെയും ബിബിൻ വിജയന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെയും വിജയന്റെയും സ്വപ്നത്തിലേക്കുള്ള യാത്രയും അതിനിടയിൽ അവർക്ക് നേരിടേണ്ടിവരുന്ന തടസങ്ങളുമാണ് ഖാലി പേഴ്‌സ് ബില്യണേഴ്‌സ് പറയുന്നത്. വിജയനായി ധ്യാൻ ശ്രീനിവാസനും ദാസനായി അജു വർഗീസുമാണ് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന മാക്‌സ്‌വെൽ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഖാലി പേഴ്‌സ് ബില്യണേഴ്‌സ്.

തൻവി റാമാണ് ചിത്രത്തിലെ നായിക. റോയൽ അഞ്ച എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിൻ സലീം, നഹാസ് എം ഹസൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രകാശ് അലക്‌സാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News