പ്രേക്ഷകപ്രതീക്ഷയുടെ മുൾമുനയിൽ ; നരിവേട്ടയുടെ അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങി

‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റേതായി ആദ്യമായി പുറത്തിറങ്ങിയത്.

Update: 2025-05-21 08:57 GMT
Editor : geethu | Byline : Web Desk

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സൈറ്റുകളിലിപ്പോൾ തുടങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റേതായി ആദ്യമായി പുറത്തിറങ്ങിയത്. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ആ ഗാനത്തിന് തൊട്ട് പിന്നാലെയാണ് 'ആട് പൊൻ മയിലേ..' എന്ന ട്രൈബൽ ഗാനം പുറത്തിറങ്ങിയതും മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചതും. ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്ന വിധത്തിലാണ് റാപ്പർ വേടൻ പാടിയ ‘വാടാ വേടാ..' എന്ന പ്രൊമോ ഗാനം കൂടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വിവാദങ്ങൾക്ക് ശേഷം വേടൻ പാടുന്ന ഏറ്റവും പുതിയ ഈ സിനിമ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയർത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.

Advertising
Advertising

'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News