നെറ്റ്ഫ്ളിക്സിൽ വൻ കാഴ്ചക്കാരെ നേടി റോഷൻ ആൻഡ്രൂസിന്റെ 'ദേവ'; ഒമ്പത് രാജ്യങ്ങളിൽ ട്രെൻഡിങ്

മലയാളത്തിൽ വിജയം നേടിയ തന്റെ തന്നെ ചിത്രമായ 'മുംബൈ പൊലീസ്'ആണ് ദേവയെന്ന പേരിൽ റോഷൻ ആൻഡ്രൂസ് ഹിന്ദിയിലേക്ക് മാറ്റിയിരിക്കുന്നത്

Update: 2025-04-12 08:53 GMT
Editor : rishad | By : Web Desk

റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ദേവ'ക്ക് നെറ്റ്ഫ്ലിക്സില്‍ വന്‍ കാഴ്ചക്കാര്‍. ഷാഹിദ് കപൂര്‍ നായകനായ ചിത്രം നെറ്റ്ഫ്ലിക്സിലെ ഇം​ഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആ​ഗോള ടോപ്പ് 10ല്‍ രണ്ടാം സ്ഥാനത്താണ്. ഈ വാരം മാത്രം ചിത്രത്തിന് ലഭിച്ചത് 45 ലക്ഷം കാഴ്ചകളാണ്.

രണ്ട് ആഴ്ചകളായി ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ആ​ഗോള ടോപ്പ് 10ല്‍ ഉണ്ട്. കൂടാതെ ഒന്‍പത് രാജ്യങ്ങളില്‍ ട്രെന്‍ഡിം​ഗില്‍ ഒന്നാമതുമാണ് ചിത്രം. 20 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ദേവ ഇടംപിടിച്ചിട്ടുണ്ട്. ജനുവരി 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 28ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 

Advertising
Advertising

മലയാളത്തില്‍ വിജയം നേടിയ തന്‍റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News