'ഇന്ത്യക്ക് നഷ്ടമായ ക്ഷുഭിത യൗവ്വനം, ബച്ചന്റെ പിൻഗാമി'; യഷിനെ പുകഴ്ത്തി കങ്കണ

ആര്‍ആര്‍ആറിനെയും മറികടന്നേക്കാവുന്ന നേട്ടമാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നേടിക്കൊണ്ടിരിക്കുന്നത്.

Update: 2022-04-17 14:57 GMT
Editor : abs | By : Web Desk

യഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോവുകയാണ്. പ്രേക്ഷകരോടപ്പം സിനിമ താരങ്ങളും സിനിമയെയും യഷിനെയും പ്രശംസിച്ച് രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ നടി കങ്കണ റണാവട്ട്  യഷിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നു. യഷിനെ അമിതാഭ് ബച്ചനോട് ഉപമിച്ചിരിക്കുകയാണ് കങ്കണ. ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ അവർ പറഞ്ഞത്. 


എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു, ​ഗംഭീരം എന്നും കങ്കണ പറഞ്ഞു. ഡോൺ, ദീവാർ, അ​ഗ്നിപഥ്, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ക്ഷുഭിത യൗവനം എന്ന പേര് അമിതാഭ് ബച്ചൻ സമ്പാദിച്ചത്. 

Advertising
Advertising

ഏപ്രിൽ 14-ന് റിലീസ് ചെയ്ത കെ.ജി.എഫ്: ചാപ്റ്റർ 2 കേരളത്തിലും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ആര്‍ആര്‍ആറിനെയും മറികടന്നേക്കാവുന്ന നേട്ടമാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം മൂന്ന് ദിവസങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 143.64 കോടി രൂപയാണ്. റിലീസ് ചെയ്യപ്പെട്ട വ്യാഴാഴ്ച 53.95 കോടിയും വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയുമാണ് നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. ആദ്യ ഞായറാഴ്ചയും ഈസ്റ്റര്‍ ദിനവുമായ ഇന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റിലീസ് ദിനത്തിലേതിന് സമാനമായ കളക്ഷനാണ് ചിത്രത്തിന് ഇന്ന് ലഭിക്കാന്‍ സാധ്യതയെന്നും തരണ്‍ നിരീക്ഷിക്കുന്നു. 

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാ​ഗവും വരുന്നുണ്ട്.റസ്നീഷ് ​ഗാസി സംവിധാനം ചെയ്ത ധക്കഡ് ആണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ളത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരാണ് ഈ ആക്ഷൻ ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. മേയ് 20-നാണ് ചിത്രം പ്രദർശനത്തിനെത്തുക.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News