മുരളി ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം 'ടൈസൺ'

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്

Update: 2022-06-10 13:12 GMT
Editor : afsal137 | By : Web Desk

മുരളി ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ഹോംബാൾ ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന് 'ടൈസൺ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നതാവട്ടെ കെ.ജി.എഫ് നിർമ്മാതാവായ വിജയ് കിരങ്ങണ്ടൂരാണ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ടൈസൺ റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ടൈസൺ. എമ്പുരാന് ശേഷം താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈസനെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 

Advertising
Advertising

പൃഥ്വിരാജുമായും (ലൂസിഫറിനും എമ്പൂരാനും ശേഷം ഞങ്ങൾ ഒരുമിച്ച മൂന്നാമത്തേത്) ടൈസൺ എന്ന എഴുത്തുകാരനെന്ന നിലയിൽ എന്റെ എട്ടാമത്തെ ചിത്രത്തിനായി ഹോംബാലെ ഫിലിംസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ടൈസൺ റിലീസ് ചെയ്യുന്നത്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും. മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

2014-ലാണ് ബംഗളുരു സ്വദേശിയായ വിജയ് കിരങ്ങണ്ടൂർ ഹോംബാൾ ഫിലിംസ് ആരംഭിക്കുന്നത്. പുനീത് രാജ്കുമാർ ചിത്രം നിന്നിന്താലേ എന്ന സിനിമയൊരുക്കിയായിരുന്നു തുടക്കം. 2015-ൽ യാഷിന്റെ മാസ്റ്റർപീസ്. 2017-ൽ പുനീതിന്റെ രാജകുമാര ഈ മൂന്ന് സിനിമകൾക്ക് ശേഷം 2018-ൽ വിജയ് നിർമ്മിച്ച ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 1, അതിന് പിന്നാലെ 2022-ൽ കെജിഎഫ് ചാപ്റ്റർ 2. വിജയ് കിരങ്ങണ്ടൂരിന്റെ ഒട്ടുമിക്ക ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News