‘ഓടും കുതിര ചാടും കുതിര’യിലെ ആദ്യ ലിറിക്കൽ സോങ് "ദുപ്പട്ട വാലി" റിലീസ് ചെയ്തു

റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളിൽ എത്തുന്നത്.

Update: 2025-08-21 13:48 GMT

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ദുപ്പട്ട വാലിയെന്ന ആദ്യ ലിറിക്കൽ സോങ് റിലീസ് ചെയ്തു. സുഹയിൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വര്ഗീസാണ് . തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് "ദുപ്പട്ട വാലി"യെന്ന റൊമാന്റിക് സോങ് പാടിയിരിക്കുന്നത് .

റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളിൽ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് , അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ഓണ സമ്മാനം കൂടെയാണ് .

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News