മകളുടെ ചിത്രത്തിൽ 'മൊയ്തീൻ ഭായ്' ആയി രജനികാന്ത്; 'ലാൽ സലാം' ടീസർ പുറത്തിറങ്ങി

'ജയിലർ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാൽ സലാം'

Update: 2023-11-12 12:19 GMT

രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രം ലാൽ സലാമിന്റെ ടീസർ പുറത്തിറങ്ങി. 'ജയിലർ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് 'ലാൽ സലാം' വിഷ്ണു വിശാലും വിക്രാന്തും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മൊയ്തീൻ ഭായ് എന്ന കഥാപാത്രമായി രജനി കാന്ത് അഥിതി വേഷത്തിലെത്തുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ചിത്രത്തിൽ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും തമിഴിൽ നിന്നുള്ള നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിഷ്ണു രംഗസാമി ഛായാഗ്രഹണവും പ്രവീൺ ഭാസ്‌കർ എഡിറ്റിംഗും നിർവഹിക്കുന്നു.

Advertising
Advertising

'വൈ രാജ വൈ' എന്ന ചിത്രം കഴിഞ്ഞ് എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് പുതിയ ചിത്രവുമായെത്തുന്നത്. തമിഴ് തെലുങ്ക് കന്നഡ മലയാളം, ഹിന്ദി ഭാഷകളിൽ അടുത്ത വർഷം ജനുവരിയിൽ 'ലാൽ സാലാം' തിയേറ്ററിലെത്തും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News