മെഡിക്കൽ ത്രില്ലറുമായി സിജു വിൽസൺ ചിത്രം ഡോസ്; ടൈറ്റിൽ പുറത്തിറക്കി സംവിധായകൻ വിനയൻ

എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് നിർമ്മിക്കുന്ന ഡോസിൽ ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

Update: 2025-07-19 12:16 GMT

സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡോസ് എന്നാണ് പേര്. മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംവിധായകൻ വിനയൻ നിർവഹിച്ചു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഡോസ് എന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു.

എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് നിർമ്മിക്കുന്ന ഡോസിൽ ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ഡോസിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ ഡിജിറ്റൽ ടൈറ്റിൽ ലോഞ്ച് മമ്മുട്ടി കമ്പനി, ഉണ്ണിമുകുന്ദൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു.

Advertising
Advertising

മലയാള സിനിമയിൽ ഒരു കഥാപാത്രത്തിനു വേണ്ടി സിജു വിൽസണെ പോലെ ഇത്രയേറെ അധ്വാനിക്കുന്ന താരങ്ങൾ കുറവാണെന്നും ഉടൻ തന്നെ സിജുവിനെ നായകനാക്കി വലിയൊരു പ്രോജക്ട് ഉണ്ടാകുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു.

വണ്ടർമൂഡ്സ് പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ് വർക്ക്, വിൽസൺ പിക്ചേഴ്സ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. ലോഞ്ചിംഗ് ചടങ്ങിൽ സഹനിർമ്മാതാവ് അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ സംവിധായകരായ ബോബൻ സാമുവൽ,സൂരജ് ടോം, അഭിനേതാക്കളായ റോണി ഡേവിഡ് രാജ്, സഞ്ജു ശിവറാം, അശ്വിൻ ജോസ്, രശ്മി ബോബൻ തുടങ്ങിയവരും പങ്കെടുത്തു.

വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ- ശ്യാം ശശിധരൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, ഓഡിയോഗ്രാഫി- ജിജു ടി ബ്രൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനന്ദു ഹരി, പ്രൊഡക്ഷൻ ഡിസൈൻ- അപ്പു മാരായി, കോസ്റ്റ്യൂം- സുൽത്താന റസാഖ്, മേക്കപ്പ്- പ്രണവ് വാസൻ, പ്രൊജക്ട് ഡിസൈൻ- മനോജ് കുമാർ പാരിപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പിയൻകാവ്, ആക്ഷൻ- കലൈ കിംഗ്സൺ, പ്രൊജക്ട് കോഡിനേറ്റർ- ഭാഗ്യരാജ് പെഴുംപാർ, കാസ്റ്റിംഗ്- സൂപ്പർ ഷിബു, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി ,കണ്ടന്റ് ഫാക്ടറി, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഡിജിറ്റൽ പിആർഒ- അഖിൽ ജോസഫ്, ഡിസൈൻ- യെല്ലോ ടൂത്ത്. പത്തനതിട്ടയും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News