ബംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും അത്ഭുതമായി 'ചാവേര്‍'..! പുരസ്‌കാരം കരസ്ഥമാക്കി ടിനു പാപ്പച്ചന്‍ ചിത്രം

Update: 2024-03-09 05:12 GMT
Advertising

മനുഷ്യസമൂഹത്തിലെ സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചന്‍ - കുഞ്ചാക്കോ ബോബന്‍ ചിത്രം 'ചാവേര്‍' മലയാളികള്‍ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ചിത്രം കരസ്ഥമാക്കിയിരിക്കുകയാണ്.

320 സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യന്‍ സിനിമ കോംപറ്റീഷന്‍ വിഭാഗത്തില്‍ മത്സരിച്ചത്. അതില്‍ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയെടുത്തത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ഏറെ പ്രശസ്തമായ ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഇത്തരത്തില്‍ ഒരു പുരസ്‌കാരം നേടാന്‍ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News