'ഉള്ളം പൊള്ളും ചൂടോ', 'ബേസി'ക്കലി റിച്ചാണ് ജീത്തു ജോസഫിന്റെ നുണക്കുഴി

ഹിറ്റ് ലിസ്റ്റിലേക്ക് കയറാൻ ഒരുങ്ങി പുതിയ പാട്ട് 'ഹല്ലേലൂയ'

Update: 2024-07-29 05:31 GMT
Editor : geethu | Byline : Web Desk

ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തുന്ന ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലെ പുതിയ പാട്ട് പുറത്ത്. ഹല്ലേലൂയ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. പാട്ട് റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ കൊണ്ട് ട്രെൻഡിങ് ആയിരിക്കുകയാണ് പാട്ട്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും സാമൂ​ഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഒരാഴ്ച കൊണ്ട് 28 ലക്ഷത്തോളം പേരാണ് ടീസർ കണ്ടത്. ആ​ഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.ആർ. കൃഷ്ണകുമാർ ആണ്. ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചതും കെ.ആർ. കൃഷ്ണകുമാർ ആണ്.

Advertising
Advertising




 

മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടർച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബേസിൽ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ഹിറ്റ് ചിത്രം നേരിന് ശേഷം പുറത്തിറങ്ങുന്ന ജീത്തു ജോസഫ് ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ. ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം, എഡിറ്റർ - വിനായക് വി.എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്കപ്പ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News