വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്; നായികയായി അരങ്ങേറ്റം

ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം

Update: 2022-04-20 15:10 GMT
Editor : abs | By : Web Desk

ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന നായികയാണ് വിൻസി അലോഷ്യസ്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്.

ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ. ആദിവാസി പ്രശ്‌നങ്ങൾ കൂടി ചർച്ചയാകുന്ന സിനിമയാണ് 'ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്'.ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും.

Advertising
Advertising

മലയാളി കഥാപാത്രമായാണ് വിൻസി ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിലെ 95 ശതമാനം ഡയലോഗും ഹിന്ദിയാണെന്നും അതിനാൽ ഭാഷ പഠിക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്നും താരം പറഞ്ഞു. സംവിധായകൻ ഷെയ്‌സൺ മലയാളിയാണ്. മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ഷൂട്ടിങ് നടന്നതെന്നും വിൻസി വ്യക്തമാക്കി.

അടുത്തിടെ ഇറങ്ങിയ ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലെ വിൻസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് ചിത്രം ജനഗണമനയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News