പ്രഭു സാര്‍ എന്നെ വിളിച്ച് നടികര്‍ തിലകം എന്ന പേര് മാറ്റാമോ എന്നു ചോദിച്ചു: ലാല്‍

ഒരു രണ്ടുമാസം മുന്‍പ് പ്രഭു സാര്‍ വിളിച്ചു..എന്താണെന്ന് ചോദിച്ചപ്പോള്‍ ലാല്‍ സാര്‍ കേരളത്തിലൊരു പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്

Update: 2024-01-24 04:36 GMT

നടികര്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍

ലാല്‍ ജൂനിയറിന്‍റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ 'നടികര്‍ തിലകം' എന്ന ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തിയതായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നടികര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. തമിഴ് നടന്‍ പ്രഭു തന്നെ വിളിച്ച് ചിത്രത്തിന്‍റെ പേര് മാറ്റാമോ എന്നു ചോദിച്ചിരുന്നതായി നടന്‍ ലാല്‍ പറഞ്ഞു.

ഒരു രണ്ടുമാസം മുന്‍പ് പ്രഭു സാര്‍ വിളിച്ചു..എന്താണെന്ന് ചോദിച്ചപ്പോള്‍ ലാല്‍ സാര്‍ കേരളത്തിലൊരു പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. നടികര്‍ തിലകം എന്നാണതിന്‍റെ പേര്...സാര്‍ അതെന്‍റെ മകന്‍റെ സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. 'അയ്യോ അപ്പപ്പാ' എന്നു പറഞ്ഞു അദ്ദേഹം കുറച്ചുനേരം ചിരിച്ചു. നടികര്‍ തിലകം എന്ന പേര് ശിവാജി ഗണേശനെ എല്ലാവരും കുറച്ചു സെന്‍റിമെന്‍റലായി വിളിക്കുന്നതാണ്. അതില്‍ വികാരമുണ്ട്. അതൊന്ന് ഒഴിവാക്കാമോ എന്നും പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. ഒരു അപേക്ഷയെന്ന രീതിയിലാണ് പറഞ്ഞത്. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഏഴെട്ട് മാസമായി ഈ ചിത്രത്തിന്‍റെ പിറകിലാണ്. പരസ്യങ്ങളിലൂടെയും മറ്റും നടികര്‍ തിലകം എന്ന പേര് എത്തിച്ചുകഴിഞ്ഞു. പേര് മാറ്റിയാല്‍ ഇതേ ജോലി വീണ്ടും ചെയ്യേണ്ടിവരുമെന്ന ശ്രമകരമായ കാര്യം കിടപ്പുണ്ട്. അതിനു ശേഷം സോറി പറഞ്ഞുകൊണ്ട് ഒരു വോയിസ് മെസേജും അദ്ദേഹത്തിന്‍റെതായി വന്നു. പറ്റുമെങ്കില്‍ ചെയ്യൂ എന്നായിരുന്നു ആ സന്ദേശം..പിന്നീട് പേര് മാറ്റുകയായിരുന്നുവെന്നും ലാല്‍ പറഞ്ഞു.

Advertising
Advertising


Full View


നടികര്‍ തിലകം എന്ന ടൈറ്റിലില്‍ ഉള്ള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ് പറഞ്ഞു. അങ്ങനെയെങ്കിലും ഒരു കണക്ഷന്‍ ശിവാജി സാറുമായി കിട്ടുകയെന്നത് ഒരു ഭാഗ്യമാണ്. പക്ഷെ അതൊരിക്കലും അദ്ദേഹത്തെ സ്നേഹിക്കുന്നവരെ വിഷമിപ്പിച്ച് ചെയ്യണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News