നാനിയുടെ നായികയായി മൃണാള്‍ താക്കൂര്‍

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും 13ന് അണിയറപ്രവർത്തകർ റിലീസ് ചെയ്യും

Update: 2023-07-12 07:07 GMT

നാനിയും മൃണാള്‍ താക്കൂറും

വൈര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും 13ന് അണിയറപ്രവർത്തകർ റിലീസ് ചെയ്യും. ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയ്‍നര്‍ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ നായികയായി എത്തുന്നു. വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാൾ താക്കൂറും അനൗണ്‍സ്മെന്‍റ് ഡേറ്റ് പുറത്തുവിട്ടത്. പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അനൗണ്‍സ്മെന്‍റ് ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിനായി ഒട്ടനവധി റിസ്കുകൾ എടുത്തിട്ടുണ്ടെന്ന് വ്യക്തം. ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ അനൗണ്‍സ്മെന്‍റ് ഡേറ്റ് പങ്കുവെച്ചത്. 'ഒഴുകുന്ന കടലിനെ പോലെ..സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു' എന്ന ക്യാപ്‌ഷനോടെയാണ് മൃണാൾ വീഡിയോ പങ്കുവെച്ചത്.

Advertising
Advertising

ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്‍റര്‍ടെയ്‍നര്‍ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്‍റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യൂസിക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ - പ്രവീണ്‍ ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഇ വി വി സതീഷ്, പി ആർ ഒ - ശബരി

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News