പ്രണയത്തിന്‍റെ മധുരവുമായി നിണത്തിലെ നാട്ടുനെല്ലിക്ക പാട്ട്

ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്

Update: 2022-01-24 02:49 GMT

മൂവി ടുഡേ ക്രിയേഷൻസിന്‍റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത 'നിണം' എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക .... എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം.ആർ ഭൈരവിയുമാണ് ആലാപനം.

ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം - മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം - അമർദീപ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ ,

Advertising
Advertising

എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് - പ്ലാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

 

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News