വിനായകന്‍റെ പരാമർശങ്ങളോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? നവ്യ നായരുടെ മറുപടി

ഒരുത്തീ സിനിമയുടെ പ്രചാരണത്തിൻറെ ഭാഗമായി സംവിധായകൻ വി.കെ പ്രകാശ്, തിരക്കഥാകൃത്ത് സുരേഷ് ബാബു എന്നിവർക്കൊപ്പം ഇൻസ്റ്റഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു നവ്യയുടെ വിശദീകരണം

Update: 2022-03-24 08:19 GMT

നടന്‍ വിനായകന്‍റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യാനായര്‍. 'മീ ടു'വുമായി ബന്ധപ്പെട്ട വിനായകന്റെ പരാമര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിനാണ് നടിയുടെ മറുപടി. അപ്പോള്‍ പ്രതികരിക്കാവുന്ന സാഹചര്യമായിരുന്നില്ലെന്നാണ് നവ്യ വ്യക്തമാക്കുന്നത്.

ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംവിധായകന്‍ വി.കെ പ്രകാശ്, തിരക്കഥാകൃത്ത് സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു നവ്യയുടെ വിശദീകരണം. ഇതേ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശം. 

Advertising
Advertising

മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. ഈ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിന് തുടക്കമിട്ടു. ഇതിനു പിന്നാലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News