ഒരു പരിചയവുമില്ലാത്ത, ഒരു തവണ പോലും കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറി; ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നവ്യ നായര്‍

സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി

Update: 2023-07-19 06:56 GMT

നവ്യ നായര്‍/ഉമ്മന്‍ചാണ്ടി

കോട്ടയം:  അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ വിതുമ്പുകയാണ് കേരളം. ഓരോരുത്തര്‍ക്കും എന്തെങ്കിലും ഓര്‍മയുണ്ടാകും ജനപ്രിയ നേതാവിനെക്കുറിച്ച്..സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെയുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാവുന്നില്ല. ഉമ്മന്‍ചാണ്ടിയുമൊത്തുള്ള നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അവര്‍. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത തന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആളായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് നടി നവ്യ നായര്‍ കുറിച്ചു.

നവ്യയുടെ കുറിപ്പ്

പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്‍റെ ഓർമ്മ. അന്നു ജനുവരി 21നു എന്‍റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിക്ക് Rest in Peace

Advertising
Advertising

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായി ബെംഗളൂരുവിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. നാളെ വൈകിട്ട് പുതുപ്പള്ളി സെന്‍റ് ജോർജ് പള്ളിയിലാണ് സംസ്കാരം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News