പൊറോട്ടയും ചിക്കന്‍ റോസ്റ്റും മുഹബത്ത് ചായയും; ഇഷ്ടരുചി തേടി നയന്‍സും വിക്കിയും കൊച്ചിയില്‍

കഴിഞ്ഞ ദിവസമാണ് ഇരുവരും കേരളത്തിലെത്തിയത്

Update: 2022-06-13 07:34 GMT

കൊച്ചി: വിവാഹത്തിനു ശേഷം മാതാപിതാക്കളുടെ അനുഗ്രഹം തേടി നയന്‍താരയും വിഘ്നേഷ് ശിവനും കൊച്ചിയിലെത്തി. അച്ഛന്‍ രോഗാവസ്ഥയിലായതിനാല്‍ നയന്‍സിന്‍റെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരും കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തുന്ന നവദമ്പതികളുടെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.


കൊച്ചിയിലെത്തിയ നയന്‍സ് തന്‍റെ ഇഷ്ടരുചി തേടി പനമ്പിള്ളിനഗറിലെ മന്ന റസ്റ്റോറന്‍റിലുമെത്തി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവരും അമ്മയോടൊപ്പം മന്നയിലെത്തിയത്. അപ്രതീക്ഷിതമായി ഹോട്ടലിലെത്തിയ താരദമ്പതികളെ കണ്ട് ഹോട്ടലുടമയും അവിടെയുണ്ടായിരുന്നവരും അത്ഭുതപ്പെട്ടു. നേരത്തെ നയൻതാരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഇവിടെ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ടായിരുന്നു. മന്നയിലെ സ്‌പെഷ്യല്‍ ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, BDF, ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്‌പെഷ്യല്‍ മുഹബത്ത് ടീ എന്നിവയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.

Advertising
Advertising

നെയ്‌ച്ചോറും ചിക്കന്‍കറിയുമാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഭക്ഷണം ഇഷ്ടമായത് നേരിട്ട് അറിയിച്ചിരുന്നുവെന്നും റസ്റ്റോറന്‍റിലെ ജീവനക്കാര്‍ പറഞ്ഞു. ഒരു മണിക്കൂറോളം ഇവര്‍ ഹോട്ടലില്‍ ചെലവഴിച്ചു. ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് നയൻ കുടുംബത്തോടൊപ്പം മടങ്ങിയത്.



കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ച് നയന്‍സും വിഘ്നേഷും വിവാഹിതരായത്. തെന്നിന്ത്യയിലെും ബോളിവുഡിലെയും പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News