ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല; ഇനി തായ് എയര്‍വേയ്സില്‍ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്‍റെ സര്‍വീസിനെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്

Update: 2022-08-16 05:14 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: തായ് എയർവേസിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്‍റെ സര്‍വീസിനെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തന്‍റെ ബാഗ് വിമാനത്തിൽ വെച്ച് നഷ്ടമായെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. ഇനി തന്‍റെ ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേയ്സിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്സിന്‍റെതെന്നും നസ്രിയ കുറിച്ചു.

Advertising
Advertising



തായ്‌ എയർവേയ്സ് എന്ന പേരിൽ അറിയപ്പെടുന്ന തായ്‌ എയർവേയ്സ് ഇന്‍റര്‍നാഷണൽ പബ്ലിക്‌ കമ്പനി ലിമിറ്റഡ് തായ്‌ലാന്‍റിന്‍റെ പതാകവാഹക എയർലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ്. ടൂറിസം ഉണർന്നു കഴിഞ്ഞാൽ പതിയെ നഷ്ടക്കണക്കുകളിൽ നിന്നും കരകയറാമെന്നാണ് തായ് എയർവേയ്സ് കണക്കുകൂട്ടുന്നത്.

അതേസമയം ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച തെലുങ്ക് ചിത്രം അൺടേ സുന്ദരാനികിക്ക് മികച്ച മികച്ച അഭിപ്രായമാണ് ലഭിച്ചത്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News