ബേസിലും നസ്റിയയും ഒന്നിക്കുന്നു; 'സൂക്ഷ്മ ദർശിനി' ചിത്രീകരണം തുടങ്ങി

എം.സി ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2024-05-29 08:26 GMT
Editor : Lissy P | By : Web Desk

നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന 'സൂക്ഷ്മ ദർശിനി'യുടെ ചിത്രീകരണം തുടങ്ങി. എം.സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന് ശരൺ വേലായുധൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കും.

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനാകുന്ന ചിത്രമാണിത്. ഒരിടവേളക്ക് ശേഷം നസ്റിയ മലയാളത്തിലേക്കെത്തുന്ന സിനിമ കൂടിയാണ്  സൂക്ഷ്മ ദർശിനി.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News