'നേരാണേ...' : 'പ്രിയൻ ഓട്ടത്തിലാണ്' ആദ്യ ലിറിക്കൽ ഗാനത്തിന് മികച്ച പ്രതികരണം

'പ്രിയൻ ഓട്ടത്തിലാണ്' ഈ മാസം തിയേറ്റർ റിലീസിനായെത്തുമെന്നാണ് അറിയുന്നത്

Update: 2022-06-05 11:52 GMT
Editor : afsal137 | By : Web Desk

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന 'പ്രിയൻ ഓട്ടത്തിലാണ് ' എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നവാഗതനായ പ്രജീഷ് പ്രേം എഴുതിയ 'നേരാണേ ...' എന്ന വരികൾക്ക് ലിജിൻ ബംബിനോ സംഗീതം നൽകി, ബെന്നി ദയാൽ ആലപിച്ചിരിക്കുന്നു.

സൈറ ബാനുവിന് ശേഷം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. യൂട്യൂബിൽ, സരിഗമ മലയാളം ചാനലിലൂടെ പുറത്തിറങ്ങിയ 'നേരാണേ ...' എന്ന ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രണ്ടു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ബെന്നി ദയാൽ മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

Advertising
Advertising

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെ ടാമംഗലം, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ. 'പ്രേമം' സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വർമയും വിനായക് ശശികുമാറും ചേർന്നാണ് ഈ ചിത്രത്തിലെ മറ്റു പാട്ടുകളെഴുതിയിരിക്കുന്നത്. 'പ്രിയൻ ഓട്ടത്തിലാണ്' ഈ മാസം തിയേറ്റർ റിലീസിനായെത്തുമെന്നാണ് അറിയുന്നത്.

'ചതുർമുഖ'ത്തിന് ശേഷം അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന രണ്ടാമത്തെ ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ചിത്രത്തിന്റെ ഛായാഗ്രഹണം പി എൻ ഉണ്ണികൃഷ്ണൻ , എഡിറ്റർ ജോയൽ കവി,പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ, മേക്കപ്പ്-റോണക്‌സ് സേവ്യർ,വസ്ത്രാലങ്കാരം - സമീറ സനീഷ്,സ്റ്റിൽസ്- ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ്-ഡു ഡിസൈൻസ്, സ്‌പോട്ട് എഡിറ്റർ - ആനന്ദു ചക്രവർത്തി, ഫിനാൻസ് കൺട്രോളർ-അഗ്‌നിവേശ്, വിഎഫ്എക്‌സ്-പ്രോമിസ്, കളറിസ്റ്റ്-ലിജു പ്രഭാകരൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്സ് - വിഷ്ണു ഗോവിന്ദ്, ഡയറക്ഷൻ ടീം - ദീപുലാൽ രാഘവ്, മോഹിത് നാഥ്,രഞ്ജിത്ത് റെവി,ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്‌സിക്യൂട്ടീവ്- ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ-വിപിൻ ദാസ്,ഫിനാൻസ് മാനേജർ-നിഖിൽ ചാക്കോ,ജിതിൻ പാലക്കൽ,ശരത്. മീഡിയ മാർക്കറ്റിംഗ് ഹെഡ്- രാജീവൻ ഫ്രാൻസിസ്. പി ആർ ഒ-എ എസ് ദിനേശ്,ശബരി.


Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News