രാമായണം സിനിമയ്ക്കായി സായ് പല്ലവി സസ്യാഹാരി ആയെന്ന് വാർത്ത; രൂക്ഷവിമർശനവുമായി നടി

താൻ ഓരോ വാർത്തകളെയും നിശബ്ദതയോടെ നേരിടാറാണ് പതിവ്, ഇനി അതുണ്ടാവില്ലെന്ന് നടി

Update: 2024-12-12 07:15 GMT
Editor : ശരത് പി | By : Web Desk

നിതീഷ് തിവാരിയുടെ ഇതിഹാസ സിനിമയായ 'രാമയണ'യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യൻ നടിയായ സായ് പല്ലവി. സിനിമയിൽ സീതയായാണ് നടി അഭിനയിക്കുന്നത്. സിനിമയെക്കുറിച്ച് ഇതിനോടകം പല വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്, എന്നാൽ ഇതിനിടെ തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് സായ് പല്ലവി.

സായ് പല്ലവി തന്റെ കഥാപാത്രത്തിനായി സസ്യാഹാരിയായി മാറിയെന്നാണ് പുതിയ വാർത്തയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് വാർത്താമാധ്യമത്തിലൂടെയാണ് നടിയെക്കുറിച്ച് കെട്ടിച്ചമച്ച വാർത്ത പുറത്തുവന്നത്. നടി സസ്യാഹാരി ആയി എന്നതിന് പിന്നാലെ, പോകുന്നിടത്തെല്ലാം സസ്യാഹാരം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെയും കൂടെക്കൂട്ടുന്നു എന്നും വാർത്തയുണ്ട്. ഈ വാർത്തക്കെതിരെയാണ് നടി അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.

Advertising
Advertising

ഓരോ സിനിമകളിറങ്ങുമ്പോഴും കെട്ടിച്ചമച്ച വാർത്തകളും കിംവദന്തികളും പ്രചരിക്കാറുണ്ട്. താനവ തള്ളിക്കളയാറാണ് പതിവ്. പക്ഷെ ഇത് സ്ഥിരമായി സംഭവിക്കുന്നതിനെതിരെ താൻ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത തവണ തനിക്കെതിരെ ഏതെങ്കിലും വ്യക്തിയോ പ്രമുഖ പേജോ സ്ഥാപനമോ വാർത്തയുടെയോ ഗോസിപ്പിന്റെയോ പേരിൽ ഇത്തരം ഇത്തരം വൃത്തികെട്ട കഥയുമായി വരികയാണെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമെന്നാണ് നടി പറഞ്ഞത്.

മുമ്പ് അഭിമുഖങ്ങളിൽ സായ് പല്ലവി താൻ ഒരു സസ്യാഹാരിയാണെന്ന് വ്യക്തമാക്കിയിരുന്നു. തനിക്ക് ഒരു ജീവൻ പോകുന്നത് കാണാൻ കഴിയില്ല, മറ്റൊരാളെ വേദനിപ്പിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല എന്നും നടി പറഞ്ഞിരുന്നു.

സാധാരണ തനിക്കെതിരായ ആരോപണങ്ങളെ നിശബ്ദം തള്ളിക്കളയുന്ന നടിയുടെ അപ്രതീക്ഷിത പ്രതികരണത്തെ പ്രശംസകളോടെയാണ് ആരാധകർ ഏറ്റെടുത്തത്.

നടിയുടെ പോസ്റ്റിൻ്റെ പൂർണരൂപം - 



സായ് പല്ലവിക്കൊപ്പം രൺബീർ കപൂർ അഭിനയിക്കുന്ന രാമായണം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. 2026നായിരിക്കും സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്യുക.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News