മാത്യു - നസ്‍ലന്‍ ടീമിന്‍റെ നെയ്മര്‍; മോഷന്‍ ടീസറെത്തി

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും

Update: 2023-01-09 09:28 GMT

മാത്യു തോമസ്, നസ്‍ലന്‍ കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നെയ്‍മര്‍ എന്ന ചിത്രത്തിന്‍റെ മോഷന്‍ ടീസര്‍ പുറത്തെത്തി. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസും നസ്‍ലനും ഒന്നിക്കുന്ന ചിത്രമാണ് നെയ്‍മര്‍.

നവാഗതനായ സുധി മാഡിസൻ ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഫാമിലി എന്റർടെയ്നര്‍ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന നെയ്‍മറില്‍ നസ്‍ലനും മാത്യുവിനുമൊപ്പം വിജയരാഘവന്‍, ജോണി ആന്‍റണി, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertising
Advertising

കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ തലത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News