വിനീതും ഭാര്യ ദിവ്യയും ഒരുമിച്ചൊരു പാട്ട്: സാറാസിലെ പുതിയ പാട്ട് പുറത്തുവിട്ട് നിവിന്‍ പോളി

സാറാസ് ജൂലൈ 5ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Update: 2021-06-27 16:21 GMT
Editor : ijas

സണ്ണി വെയ്നും അന്ന ബെന്നും ഒരുമിച്ചഭിനയിക്കുന്ന സാറാസിലെ പുതിയ ഗാനം പുറത്തുവിട്ടു. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ മനോഹര ഗാനം നിവിന്‍ പോളിയാണ് പുറത്തുവിട്ടത്. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് സിനിമയില്‍ ഗാനമാലപിക്കുന്നത്. ചിത്രം ജൂലൈ 5ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Full View

സാറാസിലെ രണ്ടാമത്തെ ഗാനമാണ് പുറത്തുവരുന്നത്. മേലെ വിണ്ണിന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സാറാസില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. അന്ന ബെന്നിനൊപ്പം പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ട്.

Advertising
Advertising

Full View

മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. സംവിധാനം ജൂഡ് ആന്‍റണി ജോസഫ്. 

Tags:    

Editor - ijas

contributor

Similar News